പണ്ട്
രണ്ടു വയലുകള്‍ക്കപ്പുറത്തുള്ള
ഗീതാടാക്കീസില്‍ നിന്ന്
നഗരം നഗരം മഹാസാഗരം
എന്ന പാട്ട് തഴുകിവരും
നഗരവും സാഗരവും
കാണാത്തകാലം
ആദ്യത്തെ വയല്‍ഒരുനഗരമായി
പിന്നത്തെ വയല്‍ഒരു കടലായി
ഗീതാടാക്കീസാകട്ടെ
സ്വയം മറന്ന്
സ്വയം പാടി
സ്വയം ഇല്ലാതായി...
എങ്കിലും
ഗീതാടാക്കീസ്
പിരിയാന്‍ വിടാത്ത കാമുകി.
(പച്ചക്കുതിര,ജൂലൈ2009)