Wednesday, May 5, 2010

പക്ഷി രാജന്‍

(പക്ഷി നിരീക്ഷകനായിരുന്ന രാജന്റെ ഓര്‍മ്മയ്ക്ക്)

പക്ഷിരാജനറിയാതെ
പറക്കില്ലൊരു പക്ഷിയും.
വിരിയില്ലൊരു മുട്ടയും.
എല്ലാമവന്റെ പക്ഷത്തിനു കീഴെ,
കാഴ്ചക്കു കീഴെ.
ജാനകിക്കു വേണ്ടി
ഒരുപക്ഷം മുറിച്ച്
ഭൂമിയിലേക്കു മടങ്ങിയതാണവന്‍.
ആകാശം കാണുവാന്‍
ഭൂമിയില്‍ നില്‍ക്കണമെന്നു പറഞ്ഞ്.

ഇന്ന് പക്ഷിരാജന്റെ
ഭാര്യയും കുട്ടികളും
പണിതീരാത്തൊരു കൂടിന്റെ
മുന്നില്‍ നില്‍ക്കുന്ന ചിത്രം
പത്രത്തില്‍ കണ്ണ്ടു.
നീ പറന്നു മറഞ്ഞ ആകാശം
ചാരനിറത്തിലവര്‍ക്കുമേലെ.
ഭൂമികാണുവാന്‍
ആകാശത്തുനില്‍ക്കുന്ന
ഒരുപക്ഷിയാണതെന്ന്
അവര്‍ക്കു തോന്നാതിരിക്കില്ല.

(പടയാളിസമയം മാസിക,ഏപ്രില്‍,2010)

8 comments:

  1. രാജനറിയാം,അറിയാമായിരുന്നു..
    ആകാശത്തിലെ പറവകള്‍
    വിതക്കുന്നില്ല,കൊയ്യുന്നില്ല...
    നാളെക്കായ് ഒന്നും കാത്തുവെക്കുന്നില്ല

    ReplyDelete
  2. ഹൃദയം ചിലപ്പോഴെങ്കിലും എത്ര
    ദുര്‍ബ്ബലമായ കൂടാണ്, അവസാന നാല് വരികളുടെ
    ചിറകടിയില്‍ അതു തകര്‍ന്നു പോവുന്നു.

    ReplyDelete
  3. Ishtaayi mashe
    swgatham
    www.malayalakavitha.ning.com

    ReplyDelete
  4. നല്ല കവിത...
    മലയാളിത്തമുള്ള മനോഹരമായ കവിത.
    ഇനിയും ഇതു പോലുള്ള കവിതകളും, കഥകളും പ്രതീക്ഷിക്കുന്നു...
    ആശംസകള്‍ നേര്‍ന്നുകൊണ്ട്...
    സസ്നേഹം...
    അനിത
    JunctionKerala.com

    ReplyDelete
  5. നീ പറന്നു മറഞ്ഞ ആകാശം
    ചാരനിറത്തിലവര്‍ക്കുമേലെ..............സുന്ദരമായ വരികള്‍,ഇവിടെ കണ്ടതിലും പരിചയപ്പെട്ടതിലും വായിച്ചതിലും സന്തോഷം.

    ReplyDelete
  6. നല്ല കവിതയിതു
    മാനവികതയോ ഈ
    കവിക്ക് തിലകക്കുറി
    ചാര്‍ത്തിടുമെന്നും

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. നഷ്ടപ്പെട്ടവര്‍ക്ക്
    ആകാശമെങ്കിലും
    തണലേകട്ടെ.....
    ...ആശംസകള്‍ ........

    ReplyDelete