Sunday, July 21, 2013

അളന്നു നോക്കുമ്പോള്‍

കുന്നു നിന്നേടം
ഇത്രവേഗമൊരു കുഴിയാവുമെന്ന്
കുട്ടിക്കാലത്ത്
ഒട്ടും കരുതിയില്ല
കുളം നികന്നപ്പോഴാണ്
അതിന്റെ ഇല്ലാത്ത ആഴമറിഞ്ഞത്
മാവുവെട്ടിയപ്പോഴാണ്
എത്രകുറച്ചു വേരു കൊണ്ടാണത്
ഉറച്ചു നിന്നതെന്നറിഞ്ഞത്
ഒരാളെ ദഹിപ്പിക്കാനുള്ള
വിറകാണാകെയെന്നറിഞ്ഞത്
നഷ്ടമായപ്പോഴാണ്
കൂടെയുണ്ടായിരുന്നത്
പ്രണയമായിരുന്നുവെന്നറിഞ്ഞത്.

അളക്കാത്ത ആഴവും ഉയരവും
പുറത്തറിയാത്ത വേരുകളും
അറിയാതെ കൂടെ നടക്കും പ്രണയവും
മതിയായിരുന്നു,
അത്ര മതിയായിരുന്നു.
...........................................
(ഇത്തിരി പഴയൊരു കവിത)

4 comments:

  1. അളക്കാത്ത ആഴവും ഉയരവും
    പുറത്തറിയാത്ത വേരുകളും
    അറിയാതെ കൂടെ നടക്കും പ്രണയവും
    മതിയായിരുന്നു,
    അത്ര മതിയായിരുന്നു.

    good

    ReplyDelete
  2. വൈകിയിട്ടില്ലെന്ന് പറയാന്‍ ആരെങ്കിലും വന്നുവെങ്കില്‍!!

    നന്നായിരിയ്ക്കുന്നു

    ReplyDelete
  3. വൈകിയിട്ടില്ലെന്ന് പറയാന്‍ ആരെങ്കിലും വന്നുവെങ്കില്‍!!

    വളരെ നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete