Saturday, August 15, 2009

നഗരം നഗരം മഹാസാഗരം

പണ്ട്
രണ്ടു വയലുകള്‍ക്കപ്പുറത്തുള്ള
ഗീതാടാക്കീസില്‍ നിന്ന്
നഗരം നഗരം മഹാസാഗരം
എന്ന പാട്ട് തഴുകിവരും
നഗരവും സാഗരവും
കാണാത്തകാലം
ആദ്യത്തെ വയല്‍ഒരുനഗരമായി
പിന്നത്തെ വയല്‍ഒരു കടലായി
ഗീതാടാക്കീസാകട്ടെ
സ്വയം മറന്ന്
സ്വയം പാടി
സ്വയം ഇല്ലാതായി...
എങ്കിലും
ഗീതാടാക്കീസ്
പിരിയാന്‍ വിടാത്ത കാമുകി.
(പച്ചക്കുതിര,ജൂലൈ2009)

4 comments:

  1. പെരുങ്കടവിള ഗീതയുടെ നയനമനോഹരമായ വെള്ളിത്തിരയിൽ നിന്നും ഒഴുകിവരുന്നുണ്ട് ആ പാട്ട്..ഒരു ഫാന്റം ലിംബ് മീട്ടുന്ന തമ്പുരുനാദം പോലെ

    ReplyDelete
  2. ഗംഭീരം. ഓർമ്മകൾ ഒരു കടലു പോലെ ഇളകി വരുന്നു

    ReplyDelete