ഉച്ചനേരത്ത്
ഇല്ലാത്ത ഉറക്കം
കണ്ണില്‍നിന്ന് വടിച്ചുകളഞ്ഞ്
തൊടിയിലേക്ക് നോക്കിയിരിക്കുമ്പോള്‍
ഇപ്പോഴില്ലാത്ത
പൊന്തക്കാട്ടില്‍
അതാ ഒരു മയില്‍.
പണ്ടുണ്ടായിരുന്ന
പീലി നീര്‍ത്തി
നൃത്തംവെക്കുന്നു.
മുട്ടത്തുവര്‍ക്കിയുടെ
കാലത്തുണ്ടായിരുന്ന
ഒരു കുന്നിലേക്കത്
കയറിപ്പോയി.
അപ്പോഴേക്കും
വരാത്ത ഉച്ചമയക്കം
എന്നേയുംകൂട്ടി
കുന്നുകയറി.
മയിലിനെ പിടിക്കാന്‍.
(കടപ്പാട്:പടയാളിസമയം മാസിക,മെയ്2009)
താങ്കളുടെ കൂടെ ഞാനും.. പീലികൾ കൊഴിയുകയാണെങ്കിൽ പെറുക്കിയെടുക്കാൻ
ReplyDeleteഞാനും കൂടുന്നു
ReplyDeleteകുന്നിലേയ്ക്കല്ലേ,
ReplyDeleteകാട്ടിലേയ്ക്കാണേല്‍ ഞാനും വന്നേനെ
ഈ കവിത ഒരു മായാജാലക്കരന്‍റെയാണ് മനസ്സില്‍ വെള്ളിവെളിച്ചം പോലെ അരൂപിയായ ഒരു മയില്‍ വന്നു പോകുന്നു... വളരെ വളരെ നവ്യമായ ഒരു കാവ്യാനുഭവം... നന്ദി
ReplyDeleteകവിത നന്നായി
ReplyDelete