(പക്ഷി നിരീക്ഷകനായിരുന്ന രാജന്റെ ഓര്‍മ്മയ്ക്ക്)
പക്ഷിരാജനറിയാതെ
പറക്കില്ലൊരു പക്ഷിയും.
വിരിയില്ലൊരു മുട്ടയും.
എല്ലാമവന്റെ പക്ഷത്തിനു കീഴെ,
കാഴ്ചക്കു കീഴെ.
ജാനകിക്കു വേണ്ടി
ഒരുപക്ഷം മുറിച്ച്
ഭൂമിയിലേക്കു മടങ്ങിയതാണവന്‍.
ആകാശം കാണുവാന്‍
ഭൂമിയില്‍ നില്‍ക്കണമെന്നു പറഞ്ഞ്.
ഇന്ന് പക്ഷിരാജന്റെ
ഭാര്യയും കുട്ടികളും
പണിതീരാത്തൊരു കൂടിന്റെ
മുന്നില്‍ നില്‍ക്കുന്ന ചിത്രം
പത്രത്തില്‍ കണ്ണ്ടു.
നീ പറന്നു മറഞ്ഞ ആകാശം
ചാരനിറത്തിലവര്‍ക്കുമേലെ.
ഭൂമികാണുവാന്‍
ആകാശത്തുനില്‍ക്കുന്ന
ഒരുപക്ഷിയാണതെന്ന്
അവര്‍ക്കു തോന്നാതിരിക്കില്ല.
(പടയാളിസമയം മാസിക,ഏപ്രില്‍,2010)
Wednesday, May 5, 2010
Friday, January 1, 2010
കലണ്ടര്‍ ജന്മം
പഴയ ചെരുപ്പും
പാട്ടക്കഷ്ണങ്ങളും
പെറുക്കി നല്‍കുമ്പോള്‍
പരാതികളും ഓര്‍മ്മകളും
പൊതിയാക്കിത്തരും നിങ്ങള്‍.
കഴിഞ്ഞ ജനുവരിയില്‍ വാങ്ങിയ
ഹവായ് എന്നും
പിറന്നാളിന് കിട്ടിയ
സമ്മാനമെന്നുമുള്ള ഖേദങ്ങള്‍,
അന്നു ഞായറായിരുന്നതും
മക്കളുമൊത്തിരുന്ന്
സിനിമകണ്ടതുമായ ഓര്‍മ്മകള്‍.
ഓര്‍മ്മകള്‍ക്കും ഒഴിവുകള്‍ക്കും
ചുവപ്പക്കമുള്ള കലണ്ടര്‍
പെട്ടെന്ന് പുറകോട്ടു മറിക്കും നിങ്ങള്‍
സ്ഥലകാലങ്ങളെ കൂട്ടിമുട്ടിക്കന്‍.
കള്ളികളും അക്കങ്ങളും
അച്ചടി മഷിയും
വീണ്ടും വീണ്ടും
ഒന്നുതൊട്ടുള്ള തുടക്കവുമാണ് കലണ്ടര്‍.
വാറുപൊട്ടിയ പഴയ ചെരുപ്പിലും
തുരുമ്പു പൊടിയുന്ന ഇരുമ്പിലും
കള്ളികളില്ലാത്ത
കലണ്ടര്‍ നിങ്ങള്‍ കാണില്ല.
കറുപ്പക്കങ്ങളും
ചുവപ്പക്കങ്ങളും പോലെ
(ആരാണവ കറുപ്പിച്ചത്
ആരാണവ ചുവപ്പിച്ചത്)
ചുവരില്‍ തൂക്കി നിര്‍ത്താനാവില്ല
ചുരുട്ടി വെക്കാനാവില്ല.
എന്നാല്‍ ഈ തുരുമ്പ്
തേഞ്ഞു തീര്‍ന്ന ഈ ചെരുപ്പ്
ആര്‍ക്കും കാണാം
തൊടാം
അളവെടുക്കാം
ഒന്നിലേക്കും മടക്കമില്ല.
ഈ ആക്രിക്കച്ചവടക്കാരിയെയും
നിങ്ങള്‍ ഓര്‍മ്മയുടെ കള്ളിയിലൊതുക്കും:
കഴിഞ്ഞാണ്ടില്‍ ഇതേ ദിവസമാണവള്‍
വന്നതെന്ന് വരഞ്ഞു വെക്കും.
പാട്ടക്കഷ്ണങ്ങളും
പെറുക്കി നല്‍കുമ്പോള്‍
പരാതികളും ഓര്‍മ്മകളും
പൊതിയാക്കിത്തരും നിങ്ങള്‍.
കഴിഞ്ഞ ജനുവരിയില്‍ വാങ്ങിയ
ഹവായ് എന്നും
പിറന്നാളിന് കിട്ടിയ
സമ്മാനമെന്നുമുള്ള ഖേദങ്ങള്‍,
അന്നു ഞായറായിരുന്നതും
മക്കളുമൊത്തിരുന്ന്
സിനിമകണ്ടതുമായ ഓര്‍മ്മകള്‍.
ഓര്‍മ്മകള്‍ക്കും ഒഴിവുകള്‍ക്കും
ചുവപ്പക്കമുള്ള കലണ്ടര്‍
പെട്ടെന്ന് പുറകോട്ടു മറിക്കും നിങ്ങള്‍
സ്ഥലകാലങ്ങളെ കൂട്ടിമുട്ടിക്കന്‍.
കള്ളികളും അക്കങ്ങളും
അച്ചടി മഷിയും
വീണ്ടും വീണ്ടും
ഒന്നുതൊട്ടുള്ള തുടക്കവുമാണ് കലണ്ടര്‍.
വാറുപൊട്ടിയ പഴയ ചെരുപ്പിലും
തുരുമ്പു പൊടിയുന്ന ഇരുമ്പിലും
കള്ളികളില്ലാത്ത
കലണ്ടര്‍ നിങ്ങള്‍ കാണില്ല.
കറുപ്പക്കങ്ങളും
ചുവപ്പക്കങ്ങളും പോലെ
(ആരാണവ കറുപ്പിച്ചത്
ആരാണവ ചുവപ്പിച്ചത്)
ചുവരില്‍ തൂക്കി നിര്‍ത്താനാവില്ല
ചുരുട്ടി വെക്കാനാവില്ല.
എന്നാല്‍ ഈ തുരുമ്പ്
തേഞ്ഞു തീര്‍ന്ന ഈ ചെരുപ്പ്
ആര്‍ക്കും കാണാം
തൊടാം
അളവെടുക്കാം
ഒന്നിലേക്കും മടക്കമില്ല.
ഈ ആക്രിക്കച്ചവടക്കാരിയെയും
നിങ്ങള്‍ ഓര്‍മ്മയുടെ കള്ളിയിലൊതുക്കും:
കഴിഞ്ഞാണ്ടില്‍ ഇതേ ദിവസമാണവള്‍
വന്നതെന്ന് വരഞ്ഞു വെക്കും.
Saturday, December 5, 2009
പട്ടം പറത്തുന്നവര്‍
പട്ടം പറത്തുന്നതോര്‍ക്കുമ്പോള്‍
പക്ഷിയെ ഓര്‍മ്മവരും.
പക്ഷിയുടെ ഓര്‍മ്മ
ആകാശത്തില്‍ പറക്കും,
പിന്നെ മരക്കൊമ്പില്‍ വിശ്രമിക്കും
..................കൂടുതല്‍ >>>>
പക്ഷിയെ ഓര്‍മ്മവരും.
പക്ഷിയുടെ ഓര്‍മ്മ
ആകാശത്തില്‍ പറക്കും,
പിന്നെ മരക്കൊമ്പില്‍ വിശ്രമിക്കും
..................കൂടുതല്‍ >>>>
Sunday, November 15, 2009
വയനാട്ടിലെ മഴയിലും കവിത/കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
മലയാളകവിതയുടെ പുതുമ ഉറയുരിച്ച് വ്യക്തമാക്കുന്ന കവിയാണ് വി. മോഹനകൃഷ്‌ണന്‍.
കവിത ഏകധാരയിലേക്ക് ചുരുങ്ങിയോ എന്ന സംശയത്തിനുള്ള മറുപടിയാണ് വി. മോഹനകൃഷ്‌ണന്റെ വയനാട്ടിലെ മഴ എന്ന പുസ്‌തകം. നാല്‌പത്തിയൊന്‍പത് കവിതകളുടെ ഉള്ളടക്കം.
നിശബ്‌ദതയുടെ വാളിന് ഇരുതല മൂര്‍ച്ചയുണ്ടെന്ന് വായനക്കാരെ ഓര്‍മ്മപ്പെടുത്തുകയാണ് ഈ കാവ്യസമാഹാരം. ഹൃദയത്തെ ഈര്‍ന്നുമുറിക്കുന്ന വാക്കുകളും പ്രയോഗങ്ങളും കൊണ്ട് സങ്കീര്‍ണ്ണത സൃഷ്‌ടിക്കുമ്പോഴും ഉള്ളിലെവിടെയോ ഒരു ശാന്തിമന്ത്രത്തിന്റെ കിലുക്കമുണ്ട്. വാക്കിന്റെ ചങ്ങലക്കണ്ണികളിലൂടെ ആസ്വാദകരെ കവിതയുടെ ആഴക്കാഴ്‌ചകളിലൂടെ നടത്തിക്കുകയാണ് ഈ എഴുത്തുകാരന്‍.നിശബ്‌ദതയുടെ ചിത്രം വരച്ചുകൊണ്ടാണ് മോഹനകൃഷ്‌ണന്‍ തന്റെ കാവ്യസമാഹാരം തുറന്നിടുന്നത്. ഓര്‍മ്മകളുടെ കല്ലെടുത്ത് എന്നെ എറിയരുതെന്ന അപേക്ഷയാണ് പുസ്‌തകത്തിലെ അവസാന കവിത- (ഉണ്ടായിരുന്നിട്ടുണ്ടാവില്ല). നിശബ്‌ദതയ്‌ക്കും വെളിപ്പെടുത്തലിനും ഇടയിലുള്ള ജീവിതത്തിന്റെ കയറ്റിറക്കമാണ് വയനാട്ടിലെ മഴ.
പഥികനും പാഥേയവും മാത്രമല്ല, വഴിയോര കാഴ്‌ചകളും വിസ്‌മയങ്ങളും കൊണ്ട് സമ്പന്നമാണ് മോഹനകൃഷ്‌ണന്റെ വയനാട്ടിലെ മഴ എന്ന കൃതി. വയനാട്ടിലെ മഴ നനഞ്ഞ് ചരിത്രവും വര്‍ത്തമാനവും ഓര്‍മ്മകളായി ഒഴുകുകയാണ്. കുത്തൊഴുക്കില്‍ തിടംവയ്‌ക്കുന്ന ജീവിതഖണ്‌ഡങ്ങള്‍ കവി കണ്ടെടുക്കുന്നു. മോഹനകൃഷ്‌ണനെ പുതുകവിതയില്‍ വേറിട്ടുനിര്‍ത്തുന്നത് കാഴ്‌ചയ്‌ക്കും മൗനത്തിനും സാക്ഷിയാകുമ്പോഴും എല്ലാം ആറ്റിക്കുറുക്കി സൂക്ഷ്‌മതയുടെ കണ്ണട നല്‍കുന്നതിലാണ്. ജീവജാലങ്ങളെ നെഞ്ചേറ്റുന്ന ഈ കവി ഒരേ സമയം ആകാശത്തിലേക്കും ഭൂമിയിലേക്കും ശാഖികള്‍ വിരിച്ചു നില്‍ക്കുന്ന വടവൃക്ഷം പോലെയാണ്. സ്വപ്‌നത്തിനും യാഥാര്‍ത്ഥ്യത്തിനും ഇടയിലൂടെ സഞ്ചാരമാണ് മോഹനകൃഷ്‌ണന്റെ കവിതകള്‍. ഓരോ വായനയിലും പ്രകൃതിയുടെയും മനുഷ്യന്റെയും അകം തൊട്ടുകാണിച്ച് നമുക്ക് മുന്നില്‍ നടക്കുന്ന കവിയും കവിതയുമാണ് വയനാട്ടിലെ മഴയില്‍ തെളിയുന്നത്. പുതുകവിതയുടെ ഊടുംപാവുമാണിത് നേദിക്കുന്നത്. കാവ്യരചനയുടെ പാഠവും പാഠാന്തരവുമാണ് വി. മോഹനകൃഷ്‌ണന്റെ കാവ്യതട്ടകം. പി. പി. രാമചന്ദ്രന്റെ അവതാരിക. -( കറന്റ് ബുക്‌സ്, തൃശൂര്‍. 55 രൂപ).
കുഞ്ഞിക്കണ്ണന്‍ വാണിമേലിന്റെ ബ്ലോഗില്‍നിന്ന്

Sunday, October 4, 2009
ഉള്ളി
ഉള്ളിയുടെ പദാര്‍ത്ഥമെന്ത്?
ഉള്ളുള്ളതോ,ഉള്ളില്ലാത്തതോ?
ഉള്ളിവില്‍പ്പനക്കാരി പറഞ്ഞു:
കിലോ പത്തു രൂപ
ഉള്ളിക്കറിയുണ്ടാക്കാന്‍
ഉള്ളിതൊലി കളയുന്നവീട്ടുകാരി പറഞ്ഞു:
കണ്ണുനീറുന്നുണ്ടേട്ടാ
എങ്കിലും ഉള്ളി തിന്നാന്‍ കൊതി
..................കൂടുതല്‍ >>>>
ഉള്ളുള്ളതോ,ഉള്ളില്ലാത്തതോ?
ഉള്ളിവില്‍പ്പനക്കാരി പറഞ്ഞു:
കിലോ പത്തു രൂപ
ഉള്ളിക്കറിയുണ്ടാക്കാന്‍
ഉള്ളിതൊലി കളയുന്നവീട്ടുകാരി പറഞ്ഞു:
കണ്ണുനീറുന്നുണ്ടേട്ടാ
എങ്കിലും ഉള്ളി തിന്നാന്‍ കൊതി
..................കൂടുതല്‍ >>>>
Saturday, September 26, 2009
അടുപ്പിച്ചുനട്ടമരങ്ങള്‍
അടുപ്പിച്ചുനട്ടമരങ്ങള്‍
നാം കരുതിയ പോലെ
ഇലകൊണ്ടും പൂകൊണ്ടും
നിശ്വാസംകൊണ്ടും വിശ്വാസംകൊണ്ടും
പരസ്പരം പുണര്‍ന്നു നില്‍ക്കുന്നതു കണ്ട്
..................കൂടുതല്‍ >>>>
നാം കരുതിയ പോലെ
ഇലകൊണ്ടും പൂകൊണ്ടും
നിശ്വാസംകൊണ്ടും വിശ്വാസംകൊണ്ടും
പരസ്പരം പുണര്‍ന്നു നില്‍ക്കുന്നതു കണ്ട്
..................കൂടുതല്‍ >>>>
Saturday, August 15, 2009
നഗരം നഗരം മഹാസാഗരം
പണ്ട്
രണ്ടു വയലുകള്‍ക്കപ്പുറത്തുള്ള
ഗീതാടാക്കീസില്‍ നിന്ന്
നഗരം നഗരം മഹാസാഗരം
എന്ന പാട്ട് തഴുകിവരും
നഗരവും സാഗരവും
കാണാത്തകാലം
ആദ്യത്തെ വയല്‍ഒരുനഗരമായി
പിന്നത്തെ വയല്‍ഒരു കടലായി
ഗീതാടാക്കീസാകട്ടെ
സ്വയം മറന്ന്
സ്വയം പാടി
സ്വയം ഇല്ലാതായി...
എങ്കിലും
ഗീതാടാക്കീസ്
പിരിയാന്‍ വിടാത്ത കാമുകി.
(പച്ചക്കുതിര,ജൂലൈ2009)
രണ്ടു വയലുകള്‍ക്കപ്പുറത്തുള്ള
ഗീതാടാക്കീസില്‍ നിന്ന്
നഗരം നഗരം മഹാസാഗരം
എന്ന പാട്ട് തഴുകിവരും
നഗരവും സാഗരവും
കാണാത്തകാലം
ആദ്യത്തെ വയല്‍ഒരുനഗരമായി
പിന്നത്തെ വയല്‍ഒരു കടലായി
ഗീതാടാക്കീസാകട്ടെ
സ്വയം മറന്ന്
സ്വയം പാടി
സ്വയം ഇല്ലാതായി...
എങ്കിലും
ഗീതാടാക്കീസ്
പിരിയാന്‍ വിടാത്ത കാമുകി.
(പച്ചക്കുതിര,ജൂലൈ2009)
Subscribe to:
Posts (Atom)