ഉള്ളിയുടെ പദാര്‍ത്ഥമെന്ത്?
ഉള്ളുള്ളതോ,ഉള്ളില്ലാത്തതോ?
ഉള്ളിവില്‍പ്പനക്കാരി പറഞ്ഞു:
കിലോ പത്തു രൂപ
ഉള്ളിക്കറിയുണ്ടാക്കാന്‍
ഉള്ളിതൊലി കളയുന്നവീട്ടുകാരി പറഞ്ഞു:
കണ്ണുനീറുന്നുണ്ടേട്ടാ
എങ്കിലും ഉള്ളി തിന്നാന്‍ കൊതി
..................കൂടുതല്‍ >>>>
Sunday, October 4, 2009
Saturday, September 26, 2009
അടുപ്പിച്ചുനട്ടമരങ്ങള്‍
അടുപ്പിച്ചുനട്ടമരങ്ങള്‍
നാം കരുതിയ പോലെ
ഇലകൊണ്ടും പൂകൊണ്ടും
നിശ്വാസംകൊണ്ടും വിശ്വാസംകൊണ്ടും
പരസ്പരം പുണര്‍ന്നു നില്‍ക്കുന്നതു കണ്ട്
..................കൂടുതല്‍ >>>>
നാം കരുതിയ പോലെ
ഇലകൊണ്ടും പൂകൊണ്ടും
നിശ്വാസംകൊണ്ടും വിശ്വാസംകൊണ്ടും
പരസ്പരം പുണര്‍ന്നു നില്‍ക്കുന്നതു കണ്ട്
..................കൂടുതല്‍ >>>>
Saturday, August 15, 2009
നഗരം നഗരം മഹാസാഗരം
പണ്ട്
രണ്ടു വയലുകള്‍ക്കപ്പുറത്തുള്ള
ഗീതാടാക്കീസില്‍ നിന്ന്
നഗരം നഗരം മഹാസാഗരം
എന്ന പാട്ട് തഴുകിവരും
നഗരവും സാഗരവും
കാണാത്തകാലം
ആദ്യത്തെ വയല്‍ഒരുനഗരമായി
പിന്നത്തെ വയല്‍ഒരു കടലായി
ഗീതാടാക്കീസാകട്ടെ
സ്വയം മറന്ന്
സ്വയം പാടി
സ്വയം ഇല്ലാതായി...
എങ്കിലും
ഗീതാടാക്കീസ്
പിരിയാന്‍ വിടാത്ത കാമുകി.
(പച്ചക്കുതിര,ജൂലൈ2009)
രണ്ടു വയലുകള്‍ക്കപ്പുറത്തുള്ള
ഗീതാടാക്കീസില്‍ നിന്ന്
നഗരം നഗരം മഹാസാഗരം
എന്ന പാട്ട് തഴുകിവരും
നഗരവും സാഗരവും
കാണാത്തകാലം
ആദ്യത്തെ വയല്‍ഒരുനഗരമായി
പിന്നത്തെ വയല്‍ഒരു കടലായി
ഗീതാടാക്കീസാകട്ടെ
സ്വയം മറന്ന്
സ്വയം പാടി
സ്വയം ഇല്ലാതായി...
എങ്കിലും
ഗീതാടാക്കീസ്
പിരിയാന്‍ വിടാത്ത കാമുകി.
(പച്ചക്കുതിര,ജൂലൈ2009)
Sunday, August 2, 2009
കണ്ണെഴുത്ത്
നീ
കണ്ണെഴുതിച്ചതാണെന്റെ
കാഴ്ചയും
കണ്ണീരും.
(ഇന്ന് മാസിക,ജൂലായ് 2009 )
കണ്ണെഴുതിച്ചതാണെന്റെ
കാഴ്ചയും
കണ്ണീരും.
(ഇന്ന് മാസിക,ജൂലായ് 2009 )
Wednesday, July 22, 2009
മയിലാടും കുന്ന്
ഉച്ചനേരത്ത്
ഇല്ലാത്ത ഉറക്കം
കണ്ണില്‍നിന്ന് വടിച്ചുകളഞ്ഞ്
തൊടിയിലേക്ക് നോക്കിയിരിക്കുമ്പോള്‍
ഇപ്പോഴില്ലാത്ത
പൊന്തക്കാട്ടില്‍
അതാ ഒരു മയില്‍.
പണ്ടുണ്ടായിരുന്ന
പീലി നീര്‍ത്തി
നൃത്തംവെക്കുന്നു.
മുട്ടത്തുവര്‍ക്കിയുടെ
കാലത്തുണ്ടായിരുന്ന
ഒരു കുന്നിലേക്കത്
കയറിപ്പോയി.
അപ്പോഴേക്കും
വരാത്ത ഉച്ചമയക്കം
എന്നേയുംകൂട്ടി
കുന്നുകയറി.
മയിലിനെ പിടിക്കാന്‍.
(കടപ്പാട്:പടയാളിസമയം മാസിക,മെയ്2009)
ഇല്ലാത്ത ഉറക്കം
കണ്ണില്‍നിന്ന് വടിച്ചുകളഞ്ഞ്
തൊടിയിലേക്ക് നോക്കിയിരിക്കുമ്പോള്‍
ഇപ്പോഴില്ലാത്ത
പൊന്തക്കാട്ടില്‍
അതാ ഒരു മയില്‍.
പണ്ടുണ്ടായിരുന്ന
പീലി നീര്‍ത്തി
നൃത്തംവെക്കുന്നു.
മുട്ടത്തുവര്‍ക്കിയുടെ
കാലത്തുണ്ടായിരുന്ന
ഒരു കുന്നിലേക്കത്
കയറിപ്പോയി.
അപ്പോഴേക്കും
വരാത്ത ഉച്ചമയക്കം
എന്നേയുംകൂട്ടി
കുന്നുകയറി.
മയിലിനെ പിടിക്കാന്‍.
(കടപ്പാട്:പടയാളിസമയം മാസിക,മെയ്2009)
Thursday, July 2, 2009
‘വയനാട്ടിലെ മഴ’ പ്രകാശിതമായി
‘വയനാട്ടിലെ മഴ’ പ്രകാശിതമായി.2009ജൂണ്‍ 28ന് ചങ്ങരംകുളം രാജകീയ കല്യാണ മണ്ഡപത്തില്‍ വെച്ചു നടന്ന പരിപാടിയില്‍ മഹാകവി അക്കിത്തം പുസ്തകം അഭിരാമിക്ക് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. പരിപാടിയുടെ കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ
Friday, June 19, 2009
‘വയനാട്ടിലെമഴ’:പ്രകാശനം
പ്രകാശനം ചെയ്യപ്പെടുകയാണ്.
2009 ജൂണ്‍28ന് വൈകുന്നേരം 2.30ന് ചങ്ങരം കുളം രാജകീയ കല്യാണ മണ്ഡപത്തില്‍ വെച്ച്
മഹാകവി അക്കിത്തം പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കും.
ഏറ്റുവാങ്ങുന്നത്:അഭിരാമി.
തുടര്‍ന്ന് നമ്മുടെ കാലം, നമ്മുടെ കവിത(കവിതാ വായന, വര്‍ത്തമാനം)
പങ്കെടുക്കുന്നവര്‍:
ആലങ്കോട് ലീലകൃഷ്ണന്‍,കെ.ജെ.ജോണി,പി.പി.രാമചന്ദ്രന്‍,ഡോ:ചാത്തനാത്ത് അച്യുതനുണ്ണി, കെ.വി.രാമകൃഷ്ണന്‍,ഡോ:എന്‍.എം.നമ്പൂതിരി,എം.എം.നാരായണന്‍,പി.സുരേന്ദ്രന്‍,റഫീക് അഹമ്മദ്,വി.ജി.തമ്പി,രാമന്‍.പി,അന്‍വര്‍ അലി,കെ.കെ ഹിരണ്യന്‍,മണമ്പൂര്‍ രാജന്‍ ബാബു,മോഹന്‍ ദാസ് കെ.എ,കെ.ആര്‍.ടോണി,സി.വി ഗോവിന്ദന്‍,സെബാസ്റ്റ്യന്‍,സി.പി.വത്സന്‍,നാസിമുദ്ദീന്‍ പി.എ,ജയകൃഷ്ണന്‍.ഇ,നന്ദന്‍,പി.എം.ഗോവിന്ദനുണ്ണി,ഷിംന,ശൈലന്‍,രാധാമണി അയിങ്കലത്ത്,വിഷ്ണുപ്രസാദ് കെ.വി, ജ്യോതിബായി പരിയാടത്ത്, .....അങ്ങനെ നൂറിലേറെപ്പേര്‍.താങ്കളും വരണം.
Subscribe to:
Posts (Atom)
